Latest News

സ്‌പൈക് ആന്റ് ബ്ലോക്ക് വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 10 മുതല്‍ കൊച്ചിയില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്.നോക്ക് ഔട്ട് രീതിയില്‍ സംഘടിപ്പിക്കുന്ന മല്‍സരങ്ങളില്‍ ആദ്യ ദിനം വിജയിക്കുന്ന എട്ടു ടീമുകള്‍ ക്വര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും.

സ്‌പൈക് ആന്റ് ബ്ലോക്ക് വോളിബോള്‍  ടൂര്‍ണമെന്റ് ജനുവരി 10 മുതല്‍ കൊച്ചിയില്‍
X

കൊച്ചി: പ്രോ വോളിബോള്‍ മല്‍സരങ്ങള്‍ക്ക് മുന്നോടിയായി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സംഘടിപ്പിക്കുന്ന സ്‌പൈക് ആന്റ്് ബ്ലോക്ക് വോളിബോള്‍ ടൂര്‍ണമെന്റ്് ജനുവരി 10, 11,12 തീയതികളില്‍ കളമശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്.നോക്ക് ഔട്ട് രീതിയില്‍ സംഘടിപ്പിക്കുന്ന മല്‍സരങ്ങളില്‍ ആദ്യ ദിനം വിജയിക്കുന്ന എട്ടു ടീമുകള്‍ ക്വര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടാം ദിനം പരസ്പരം ഏറ്റുമുട്ടി വിജയിക്കുന്ന 4 ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിക്കും. സെമി ഫൈനലും 11 നു തന്നെ നടക്കും. പതിമൂന്നാം തീയതിയാണ് ഫൈനല്‍.കായിക മേഖലയുടെ വളര്‍ച്ചക്ക് അടിസ്ഥാന മേഖലയിലുള്ള പിന്‍തുണ അത്യന്താപേക്ഷിതമാണെന്നും കേരളത്തിലെ വോളിബോള്‍ അതിന്റെ പ്രൗഡിയും പെരുമയുമാര്‍ജിച്ച് തിരികെയെത്തിക്കാന്‍ എല്ലാ പിന്‍തുണയും നല്‍കുമെന്നും കോളേജു തലത്തിലുള്ള സഹകരണത്തിലൂടെ വോളിബോള്‍ പ്രോല്‍സാഹനം ലക്ഷ്യമിടുന്നതായും കൊച്ചിന്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമയായ തോമസ് മുത്തൂറ്റ് പറഞ്ഞു. വോളിബോള്‍ പരിശീലകന്‍ ടി സി ജ്യോതിഷാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. ഇന്ത്യന്‍ താരം മോഹന്‍ ഉഗ്രപാണ്ഡ്യാന്‍ ടൂര്‍ണമെന്റില്‍ മുഖ്യാദിഥിയായി പങ്കെടുക്കും. പകലും രാത്രിയും മല്‍സരങ്ങള്‍ ഉണ്ടാകും 13 ന് രാത്രി എട്ടിനാണ് ഫൈനല്‍.

Next Story

RELATED STORIES

Share it