Latest News

കൊച്ചി മെട്രോയില്‍ പ്രത്യേക യാത്രാ പാസുകള്‍ ഇന്ന് മുതല്‍

കൊച്ചി മെട്രോയില്‍ പ്രത്യേക യാത്രാ പാസുകള്‍ ഇന്ന് മുതല്‍
X

കൊച്ചി: യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പ്രഖ്യാപിച്ച പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകള്‍ ഇന്ന് മുതല്‍ ലഭിക്കും. ഒരാഴ്ചയിലേക്ക് 700 രൂപയും ഒരുമാസത്തേക്ക് 2,500 രൂപയുമാണ് പാസ് നിരക്ക്. പാസ് ഉപയോഗിച്ച് ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.

കാലാവധി കഴിഞ്ഞാല്‍ പാസുകള്‍ റീചാര്‍ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഇന്ന് മുതല്‍ യാത്രാ പാസുകള്‍ ലഭിക്കും. ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് മെട്രോ പുതിയ യാത്രാ പാസുകള്‍ പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ മുതല്‍ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഈ യാത്രാ പാസുകള്‍ ലഭ്യമാവും.

Next Story

RELATED STORIES

Share it