കൊവിഡ് 19: ദുബയില് നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും; 178 പ്രവാസികള് നാടണയും
സംസ്ഥാനത്തെ എട്ട് ജില്ലകളില് നിന്നും മാഹിയില് നിന്നുമായി 178 പ്രവാസികള് തിരിച്ചെത്തുമെന്നാണ് വിവരം.

മലപ്പുറം: ദുബയില് നിന്നുള്ള ഐഎക്സ് - 344 എയര് ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 8.40ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില് നിന്നും മാഹിയില് നിന്നുമായി 178 പ്രവാസികള് തിരിച്ചെത്തുമെന്നാണ് വിവരം. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഇവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള് ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എഡിഎം എന് എം മെഹറലി അറിയിച്ചു.
പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള് മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര് വാഹനത്തിന്റെ വിവരങ്ങള് മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂര് മുന്പെങ്കിലും
േേവു:െ//ളീൃാ.െഴഹല/ഇഷീ7ഠഗൗഡഡ3ങഴറഖലദ8 എന്ന ഗൂഗിള് ഫോമിലാണ് രജിസ്റ്റര് ചെയ്യേണ്ടത്. ഡ്രൈവര് മാത്രമുള്ള വാഹനങ്ങള്ക്കാണ് അനുമതി. ഡ്രൈവര് മാസ്കും കയ്യുറകളും നിര്ബന്ധമായും ധരിക്കണം. ഡ്രൈവര് ഉള്പ്പെടെ മൂന്നില് കൂടുതല് യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില് അനുവദിക്കില്ല. വാഹനത്തിന്റെ മുന്സീറ്റില് ഡ്രൈവര്ക്കു പുറമെ മറ്റ് യാത്രക്കാരും പാടില്ല.
RELATED STORIES
ഷാജഹാനെ കൊന്നത് സിപിഎമ്മുകാര് തന്നെ, എല്ലാം ബിജെപിയുടെ തലയില്...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMT