- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാഗാലാന്ഡിലെ പ്രത്യേക സൈനികാധികാര നിയമം പിന്വലിക്കുന്നത് പരിശോധിക്കാന് പ്രത്യേക സമിതി

കൊഹിമ: നാഗാലാന്ഡിലെ വിവാദ നിയമമായ പ്രത്യേക സൈനികാധികാര നിയമം(അഫ്സ്പ) പിന്വലിക്കുന്നത് പരിശോധിക്കാന് കേന്ദ്ര സര്ക്കാര് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നെഫിയു റിയോ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്ശിച്ചതിനുശേഷം നടത്തിയ ട്വീറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
നാഗാലാന്ഡിലെ മോണില് സൈന്യം നടത്തിയ വെടിവയ്പില് 14 പേര് കൊല്ലപ്പെട്ടതോടെയാണ് അഫ്സ്പ പിന്വലിക്കണമെന്ന ആവശ്യം ഒരിക്കല്ക്കൂടി സജീവമായത്.
അഫ്സ്പക്കെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
അമിത് ഷാ പ്രശ്നം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും സമാധാനത്തിനുള്ള ശ്രമങ്ങളില് പങ്കാളികളാവണമെന്നും മുഖ്യമന്ത്രി ട്വീറ്റിലൂടെ അഭ്യര്ത്ഥിച്ചു.
ഡിസംബര് 23ാം തിയ്യതിയാണ് ഡല്ഹിയില് കൂടിക്കാഴ്ച നടന്നത്. യോഗത്തില് അസം മുഖ്യമന്ത്രി ഹമാന്ത ബിശ്വാസ് ശര്മയും പങ്കെടുത്തിരുന്നു.
സംസ്ഥാന, കേന്ദ്ര ഉദ്യോഗസ്ഥര് ഉള്ക്കൊള്ളുന്ന കമ്മിറ്റി 45 ദിവസത്തിനുള്ളില് അഫ്സ്പ പിന്വലിക്കുന്നതിനെക്കുറിച്ച് റിപോര്ട്ട് നല്കും. അതിനനുസരിച്ചായിരിക്കും തുടര്നടപടി.
സിവിലിയന്മാരെ കൊലപ്പെടുത്തിയവര്ക്കെതിരേ സൈന്യം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര സര്ക്കാര് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് സര്ക്കാര് സഹായധനം പ്രഖ്യാപിച്ചു. അവരുടെ ആശ്രിതര്ക്ക് സര്ക്കാര് ജോലിയും നല്കും.
അഫ്സ്പ പിന്വലിക്കണമെന്ന് കഴിഞ്ഞ ആഴ്ച നാഗാലാന്ഡ് നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.
RELATED STORIES
അച്ചന് മരിച്ചത് അറിഞ്ഞ് മകനും കുടുംബവും വീട് പൂട്ടിപ്പോയി
24 July 2025 4:07 AM GMTമതപരിവര്ത്തനം ആരോപിച്ച് മുസ്ലിം പണ്ഡിതനെ അറസ്റ്റ് ചെയ്തു; പ്രതികാര...
24 July 2025 4:02 AM GMTദേശീയ മാസ്റ്റേഴ്സ് ക്ലാസിക് ആൻഡ് എക്യുപ്ഡ് പവർ ലിഫ്റ്റിംങ്ങ് മത്സരങ്ങൾ ...
24 July 2025 3:41 AM GMT''മരണത്തിന് ഉത്തരവാദി ഭര്ത്താവും അമ്മയും'': ഗുരുതര ആരോപണവുമായി...
24 July 2025 3:30 AM GMTഅടുത്ത അഞ്ചുദിവസം മഴക്ക് സാധ്യത - കേന്ദ്ര കാലാവസ്ഥ വകുപ്പ്
24 July 2025 3:05 AM GMTകനത്ത മഴ; ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
24 July 2025 3:04 AM GMT