Latest News

മുന്‍ ചീഫ് ജസ്റ്റിസിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടിയെ കുറിച്ച് ചര്‍ച്ച അനുവദിക്കാതെ ലോക്‌സഭ സ്പീക്കര്‍

ചീഫ് ജസ്റ്റിസിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് ഭരണഘടനയുടെ സത്തക്ക് നിരക്കുന്നതല്ലെന്ന വിമര്‍ശനമുന്നയിക്കാനായിരുന്നു എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ശ്രമം

മുന്‍ ചീഫ് ജസ്റ്റിസിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടിയെ കുറിച്ച് ചര്‍ച്ച അനുവദിക്കാതെ ലോക്‌സഭ സ്പീക്കര്‍
X

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടി ചര്‍ച്ച ചെയ്യാന്‍ അനുമതിയില്ല. ചീഫ് ജസ്റ്റിസിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് ഭരണഘടനയുടെ സത്തക്ക് നിരക്കുന്നതല്ലെന്ന വിമര്‍ശനമുന്നയിക്കാനായിരുന്നു എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ശ്രമം. വിഷയമവതരിപ്പിക്കാന്‍ പക്ഷേ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കിയില്ല. വീണ്ടും വിഷയമവതരിപ്പിക്കാന്‍ എഴുനേറ്റ രാജ്‌മോഹന്‍ ഉണ്ണിത്താനോട് സ്പീക്കര്‍ കയര്‍ക്കുകയും ചെയ്തു.

വിഷയം മാറ്റാമോ എന്ന് ചോദിച്ച സ്പീക്കറോട് ഇല്ല എന്ന് ഉറച്ച സ്വരത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. അതോടെ സഭയില്‍ സംസാരിക്കാനുള്ള അവസരം സ്പീക്കര്‍ നിഷേധിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it