Latest News

നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍; വോട്ടെടുപ്പ് ബാലറ്റിലൂടെ

നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍; വോട്ടെടുപ്പ് ബാലറ്റിലൂടെ
X

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. രാവിലെ ഒന്‍പതിനാണ് സ്പീക്കര്‍ തിരഞ്ഞടുപ്പ്. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്‍ഡിഫ് സ്ഥാനാര്‍ഥിയായി തൃത്താലയില്‍ നിന്നുള്ള എംബി രാജേഷാണ് മല്‍സരിക്കുന്നത്. യുഡിഎഫില്‍ നിന്ന് കുണ്ടറയില്‍ നിന്നുള്ള പിസി വിഷ്ണുനാഥാണ് മല്‍സരിക്കുന്നത്. പതിനൊന്നോടെ വോട്ടെണ്ണല്‍ തുടങ്ങും.

ഭരണപക്ഷത്തിന്റെ വിജയം സുനിശ്ചിതമാണെങ്കിലും പ്രതിപക്ഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മല്‍സരത്തിന് സന്നദ്ധമാവുകയായിരുന്നു. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന്റെ നിയന്ത്രണത്തിലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണപക്ഷത്തിന് 99 അംഗങ്ങളാണ് സഭയിലുള്ളത്.


Next Story

RELATED STORIES

Share it