Latest News

സൗത്ത് പിനാകിനി ജല തര്‍ക്ക കേസ്; ജല തര്‍ക്ക ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

സൗത്ത് പിനാകിനി ജല തര്‍ക്ക കേസ്; ജല തര്‍ക്ക ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം
X

ന്യൂഡല്‍ഹി: സൗത്ത് പിനാകിനി ജല തര്‍ക്ക കേസില്‍ ജല തര്‍ക്ക ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ കേന്ദ്ര ജലശക്തി മന്ത്രാലയത്തോട് സുപ്രിംകോടതി.

ജസ്റ്റിസുമാരായ വിക്രം നാഥ്, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഒരു മാസത്തിനുള്ളില്‍ കേസ് പരിഗണിക്കണമെന്ന് ഉത്തരവിട്ടു. കന്നഡയില്‍ ദക്ഷിണ പിനാകിനി എന്നറിയപ്പെടുന്ന പെണ്ണയ്യാര്‍ നദിയിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കമാണ് കേസ്.

ഹരജി മുന്‍പ് പരിഗണിക്കുമ്പോള്‍, ഇരു സംസ്ഥാനങ്ങളും തങ്ങളുടെ വാദങ്ങള്‍ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് ബെഞ്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തെക്കന്‍ പിനാകിനി നദീതടത്തില്‍ മാര്‍ക്കണ്ഡേയ നദിക്ക് കുറുകെ കര്‍ണാടക സര്‍ക്കാര്‍ ഒരു അണക്കെട്ട് നിര്‍മ്മിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it