Latest News

തെന്നിന്ത്യന്‍ വാദ്യകലാകാരന്‍ കോവിന്ദ മണി കൊവിഡ് ബാധിച്ച് മരിച്ചു

തെന്നിന്ത്യന്‍ വാദ്യകലാകാരന്‍ കോവിന്ദ മണി കൊവിഡ് ബാധിച്ച് മരിച്ചു
X

കടയ്ക്കല്‍: കടയ്ക്കല്‍ കോവിന്ദ മണി എന്നറിയപ്പെടുന്ന കോവിന്ദ മണി (72) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു. 1980കളില്‍ മധുരൈ സോമസുന്ദരത്തിന്റെ 'മരുതമലൈ മാമണിയെ' എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി ആലപിച്ച് ഭക്തഹൃദയങ്ങളില്‍ ശ്രദ്ധ നേടിയയാണ് ഇദ്ദേഹം കലാരംഗത്ത് എത്തുന്നത്. അതിനുശേഷം ചെണ്ടയില്‍ ശിങ്കാരിമേളം എന്ന പുതിയ ശൈലി രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കരുണാകരന്‍ എന്ന മണി ശിങ്കാര മേളത്തില്‍ പ്രശസ്തി നേടിയതിനു ശേഷമാണ് കോവിന്ദ മണി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളായ തിരുപ്പതിയിലെയും വിജയവാഡ കനകദുര്‍ഗ്ഗ ദേവസ്ഥാനത്തെയും ആസ്ഥാന വിദ്വാന്‍ എന്ന പട്ടം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ നൂറില്‍പ്പരം ക്ഷേത്രങ്ങളില്‍ വാദ്യവിദ്വാനായി കഴിവ് തെളിയിച്ചിട്ടുണ്ട്.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

Next Story

RELATED STORIES

Share it