Top

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്റെ വിവാഹസല്‍ക്കാരം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് അതിഥി മന്ദിരമായ വെസ്‌റ്റേണ്‍ കോര്‍ട്ടിന്റെ ഹാളില്‍ നടന്നു. ലളിതമായ ചടങ്ങ് വിശിഷ്ട അതിഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്റെ വിവാഹസല്‍ക്കാരം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

ന്യൂഡല്‍ഹി: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെയും ഡോ. ഗീതയുടെയും മകന്‍ കാര്‍ത്തിക്കിന്റെയും കാവ്യയുടെയും വിവാഹസല്‍ക്കാരം ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് അതിഥി മന്ദിരമായ വെസ്‌റ്റേണ്‍ കോര്‍ട്ടിന്റെ ഹാളില്‍ നടന്നു. ലളിതമായ ചടങ്ങ് വിശിഷ്ട അതിഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

സല്‍ക്കാര ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യാനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിംഗ്, എച്ച് ി ദേവഗൗഡ, രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ഗുലാംനബി ആസാദ്, ലോകസഭയിലെ കോണ്‍ഗ്രസ്സ് കക്ഷി നേതാവ് അധീര്‍രഞ്ജന്‍ ചൗധരി, മന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, എസ് ജയശങ്കര്‍, രാംവിലാസ് പസ്വാന്‍, പ്രഹഌദ് ജോഷി, രവിശങ്കര്‍ പ്രസാദ്, സന്തോഷ് കുമാര്‍ ഗാങ്വാര്‍, അര്‍ജ്ജുന്‍ റാം മെഗ്വാള്‍, അനുരാഗ്‌സിംഗ് താക്കൂര്‍, ജിതേന്ദ്രസിംഗ്, സുരേഷ് സി അങ്കടി, സഞ്ജീവ് കുമാര്‍ ബല്ല്യാന്‍, തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, എ കെ ആന്റണി, വയലാര്‍ രവി, കെ സി വേണുഗോപാല്‍, ജ്യോതിരാജ് സിന്ധ്യ, അഹമ്മദ് പട്ടേല്‍, സുസ്മിതാ ദേവ്, കുമാരി സെല്‍ജ, അഭിഷേക് മനു സിഗ്വി, ശശി തരൂര്‍, ആര്‍എസ്പി ഡല്‍ഹി സെക്രട്ടറി ശത്രുജിത് സിംഗ്, ഷിബുബേബി ജോണ്‍, ബിഎംഎസ് പ്രസിഡന്റ് സജി നാരായണന്‍, പാര്‍ലമെന്റിലെ കക്ഷി നേതാക്കളായ ശരത്പവാര്‍, സുപ്രിയാ സുലെ (എന്‍സിപി), ഡി രാജ, സെല്‍വരാജ് (സിപിഐ), വിനാകി മിശ്ര, ബിജു (ജനതാദള്‍), കെ കെ രാജേഷ്, പി ആര്‍ നടരാജന്‍ (സിപിഎം), സൗഗത് റോയ്, കല്ല്യാണ്‍ ബാനര്‍ജി, (തൃണമൂല്‍ കോണ്‍ഗ്രസ്) കനിമൊഴി, എ രാജ, (ഡിഎംകെ) മിഥുന്‍ റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്), അരവിന്ദ് സാവന്ത് (ശിവസേന) റിഫിക് പാണ്ഡെ (ബിഎസ്പി), പി കെ. കുഞ്ഞാലിക്കുട്ടി, അബ്ദുല്‍ വഹാബ് (ഐയുഎംഎല്‍), ഹസ്‌നൈന്‍ മസൂദി (നാഷണല്‍ കോണ്‍ഫറന്‍സ്), രാംമോഹന്‍ നായിഡ് (പിഡിപി), അനുപ്രിയ പട്ടേല്‍ (അപ്‌ന ദള്‍), സുമലത, ലോകസഭാ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ, മുന്‍ സെക്രട്ടറി ജനറല്‍ പിഡി.റ്റി. ആചാരി, മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് വി. ചിദംബരേഷ്, പ്രാഫ. ഓംചേരി, മുന്‍ ഹോം സെക്രട്ടറി ജി കെ പിളള, സുധാപിളള, ആനന്ദബോസ്, ഐഎഎസ് ഉദ്യോഗസ്ഥരായ വി പി ജോയ്, അശോക്കുമാര്‍ സിംഗ്, പ്രദീപ് കുമാര്‍, ടി കെ. മനോജ്കുമാര്‍, ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ രാജ്കുമാര്‍, മുന്‍ ചീഫ് സെക്രട്ടറി പി ജെ തോമസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജേക്കബ് മാത്യു (മനോരമ), പി വി നിതീഷ് (മാതൃഭൂമി), ആരിഫ് അലി (മാധ്യമം), എംപിമാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ തുടങ്ങിയവര്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.Next Story

RELATED STORIES

Share it