കര്ഷക സമരത്തിന് ഐക്യദാര്ഡ്യം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെ ഗവര്ണറും സര്ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്.

തിരുവനന്തപുരം: കര്ഷക സമരത്തിന് ഐക്യദാര്ഡ്യം പ്രഖ്യാപിച്ച് സംയുക്ത കര്ഷക സമിതിയുടെ ആഭിമുഖ്യത്തില് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്നടത്തുന്ന സമരത്തില് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെ ഗവര്ണറും സര്ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്.
നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന് ഒരു മണിക്കൂര് നിയമസഭ കൂടാനുള്ള സര്ക്കാര് ശുപാര്ശ ഗവര്ണര് തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തില് പങ്കെടുക്കാന് തീരുമാനിച്ചത്.
ഗവര്ണറുടെനീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് സര്ക്കാര് തീരുമാനം. ഇത് ബനാന റിപബ്ലിക്കല്ലെന്ന് വിമര്ശിച്ച് കൃഷിമന്ത്രി വി എസ് സുനില്കുമാര് തന്നെ പരസ്യമായി രംഗത്ത് വന്നു. സമരപരിപാടികള് ആലോചിക്കാന് യുഡിഎഫ് പാര്ലമെന്ററി പാര്ട്ടി യോഗം ഇന്ന് ചേരും.
RELATED STORIES
ബല്ക്കീസ് ബാനു കൂട്ട ബലാല്സംഗ കേസില് ജീവപര്യന്തം കഴിഞ്ഞ്...
15 Aug 2022 3:36 PM GMTകൊലയ്ക്ക് പിന്നില് ആര്എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMTയുപിയില് ബലാല്സംഗത്തിനിരയായ വിദ്യാര്ഥിനി നിര്ബന്ധിത...
15 Aug 2022 2:33 PM GMTസമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 2:27 PM GMTഷാജഹാന്റെ കൊലപാതകം: 'സിപിഎം നേതാക്കളുടെ ആശയക്കുഴപ്പത്തിന് കാരണം...
15 Aug 2022 2:13 PM GMTആര്എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്...
15 Aug 2022 1:38 PM GMT