രാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാര്‍ഢ്യം; എംപിമാരും എംഎല്‍എയും ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സത്യഗ്രഹം നടത്തി

കൊച്ചി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഹാഥ്‌റസ് യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് എംപി മാരായ ബെന്നി ബഹന്നാനും ഹൈബി ഈഡനും ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എയും ഗാന്ധി പ്രതിമക്ക് മുന്നില്‍ സത്യഗ്രഹ സമരം നടത്തി. ഇന്ത്യയുടെ ജനാധിപത്യം മരിക്കാതിരിക്കാനുള്ള പോരാട്ടമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് ബെന്നി ബഹന്നാന്‍ എംപി പറഞ്ഞു.
ഇന്ത്യയുടെ മാത്രമല്ല ലോകത്തെ തന്നെ മുഴുവന്‍ ജനാധിപത്യവാദികളുടെയും ഉള്ളുലക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഏറെക്കാലം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഭരിക്കാന്‍ മോദിക്കും ബിജെപിക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയല്ല, പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി പോരാടേണ്ട ഗതികേടിലാണ് ജനാധിപത്യ ഇന്ത്യയെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഈ രാജ്യത്തെ ദലിതരും ന്യൂനപക്ഷങ്ങളും കര്‍ഷകരും ചെറുപ്പക്കാരും ഉള്‍പ്പെടെയുള്ള വിശാല പ്രതിപക്ഷത്തിന് നേതൃത്വം കൊടുക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ്ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് കെ പി ധനപാലന്‍, എം ആര്‍ അഭിലാഷ്, വി കെ മിനിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
24 Sep 2023 6:19 AM GMT