Latest News

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിന്റെ അധികാരം പിടിച്ചെടുത്തെന്ന് സൈനികര്‍

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിന്റെ അധികാരം പിടിച്ചെടുത്തെന്ന് സൈനികര്‍
X

ബെനിന്‍: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിന്റെ അധികാരം പിടിച്ചെടുത്തെന്ന് സൈനികര്‍. പ്രസിഡന്റ് പാട്രിസ് ടാലോണിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തതായി സൈനികര്‍ ദേശീയ ടെലിവിഷനില്‍ പ്രഖ്യാപിച്ചു.

ബെനിനിലെ ഫ്രഞ്ച് എംബസിയില്‍ നിന്നുള്ള ഒരു സന്ദേശത്തില്‍, പ്രധാന നഗരമായ കോട്ടോനൗവിലെ പ്രസിഡന്റിന്റെ വസതിക്ക് സമീപം വെടിവയ്പ്പ് നടന്നതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭരണഘടന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും എല്ലാ കര അതിര്‍ത്തികളും രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും അടച്ചുപൂട്ടുമെന്നും സൈനികര്‍ പ്രഖ്യാപിച്ചതായാണ് വിവരം.

എന്നാല്‍ രാജ്യത്തിന്റെ ഉന്നത വൃത്തങ്ങള്‍ ഇതെല്ലാം നിഷേധിക്കുകയും പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്നും ചെറിയൊരു കൂട്ടം സൈനികര്‍ പറഞ്ഞ കാര്യങ്ങളാണ് അതെന്നും അവര്‍ക്ക് സാധാരണ സൈന്യത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല എന്നുമാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സൈന്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും വിശ്വസ്തരായി തന്നെ തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ഷെഗുന്‍ അദ്ജാദി ബക്കാരി പറഞ്ഞു.

Next Story

RELATED STORIES

Share it