Latest News

ഇന്ത്യയുടെ വിമാനങ്ങള്‍ വീഴ്ത്തിയതിന് തെളിവ് ''സോഷ്യല്‍ മീഡിയയിലുണ്ടെന്ന്'' പാകിസ്താന്‍ പ്രതിരോധമന്ത്രി

ഇന്ത്യയുടെ വിമാനങ്ങള്‍ വീഴ്ത്തിയതിന് തെളിവ് സോഷ്യല്‍ മീഡിയയിലുണ്ടെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി
X

വാഷിങ്ടണ്‍: ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദത്തിന് തെളിവുണ്ടോയെന്ന ചോദ്യത്തിന് വിചിത്രമായ മറുപടി നല്‍കി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. തെളിവ് സോഷ്യല്‍മീഡിയ വീഡിയോകളാണെന്ന് യുഎസ് മാധ്യമമായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2021ലെ അപകടത്തില്‍ തകര്‍ന്ന ഒരു വിമാനത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യയുടെ ഇപ്പോള്‍ തകര്‍ന്ന യുദ്ധവിമാനത്തിന്റേതെന്ന പേരില്‍ പാകിസ്താനിലെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആക്രമണമുണ്ടായ ശേഷം വ്യാജദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ നടന്ന വിമാന അപകടങ്ങളുടെ ദൃശ്യങ്ങള്‍ പോലും ഇന്ത്യന്‍ വിമാനങ്ങളുടേതായി ചിത്രീകരിക്കപ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it