Latest News

ആസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്‌ സോഷ്യല്‍ മീഡിയ നിരോധനം; 10 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുന്നു

ആസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്‌  സോഷ്യല്‍ മീഡിയ നിരോധനം; 10 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുന്നു
X

മെല്‍ബണ്‍: ആസ്‌ട്രേലിയയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ഏകദേശം 10 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിര്‍ജീവമാക്കപ്പെടും. ഡിസംബര്‍ പത്തോടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, ടിക്ടോക്, സ്‌നാപ്ചാറ്റ് ഉള്‍പ്പെടെ പത്തിലധികം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രായപരിധിക്കു താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകളാണ് നിര്‍ജീവമാക്കുന്നത്. നിര്‍ദേശിച്ച കാലാവധിക്കുള്ളില്‍ ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാത്ത പക്ഷം 495 ലക്ഷം ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ലംഘനങ്ങള്‍ക്ക് ഉത്തരവാദികളാകുന്നത് ബന്ധപ്പെട്ട ടെക് കമ്പനികളായിരിക്കും.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായപരിധി പൂര്‍ത്തിയാക്കിയ ശേഷമേ ഉപയോക്താക്കള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവാദമുള്ളു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശനനിയന്ത്രണം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന പ്രത്യേകതയും ആസ്‌ട്രേലിയയ്ക്ക് ലഭിക്കുന്നു. കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുക, ദോഷകരമായ ഉള്ളടക്കം കുറയ്ക്കുക, മാനസികാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ നിയമം നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it