ഷഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍

മസ്‌കറ്റ് : ഷഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബാതിനാ മേഖലയിലെ സുവൈഖ്, ഖദറ, ബിദായ, കാബൂറ എന്നിവിടങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍. വെള്ളിയാഴ്ച നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ തന്നെ വിവിധ സംഘങ്ങളായി എത്തിയത്. സുവൈഖ്, ഖദറ, ബിദായ, കാബൂറ മേഖലയിലെ ചെളികള്‍ നിറഞ്ഞ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, റോഡ്, കൃഷിസ്ഥലങ്ങള്‍, വ്യവസായ യുണിറ്റുകള്‍ എന്നിവിടങ്ങള്‍ ഒമാന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വൃത്തിയാക്കി.

കഴിഞ്ഞ നാലു ദിവസങ്ങങ്ങളിലായി പ്രദേശത്ത് അവശ്യ സാധങ്ങളും നൂറുകണക്കിന് ഭക്ഷണകിറ്റുക്കളും വിതരണം ചെയ്യുന്നുമുണ്ട്. ദുരിതത്തിലായ പ്രദേശ വാസികള്‍ക്കുള്ള ഭക്ഷണ കിറ്റുകള്‍ വരും ദിവസങ്ങളിലും വിതരണം ചെയ്യുമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അറിയിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നദീര്‍ മാഹി, ഹസ്സന്‍ കേച്ചേരി, അന്‍വര്‍ ഖദറ, റിയാസ് കൊല്ലം, റാഫി ബിദായ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES
ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMTആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTഈ മതേതര ഇന്ത്യയെ നിങ്ങള്‍ എന്തു ചെയ്യുകയാണ്?
29 Jun 2022 5:38 PM GMTപ്രവാസിയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; 13 പേര്...
29 Jun 2022 5:35 PM GMT