Latest News

പൗരത്വ നിഷേധത്തിനെതിരെ സോഷ്യല്‍ ഫോറം കാംപയിന്‍; പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി ആസാദി സ്‌ക്വയറും ഐക്യദാര്‍ഢ്യ സമ്മേളനവും

പൗരത്വ നിഷേധത്തിനെതിരെ സോഷ്യല്‍ ഫോറം കാംപയിന്‍; പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി ആസാദി സ്‌ക്വയറും ഐക്യദാര്‍ഢ്യ സമ്മേളനവും
X

ദമ്മാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച 'ആസാദി സ്‌ക്വയര്‍' പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെയ്ക്കാതെ സ്ത്രീകള്‍ നടത്തുന്ന ഷഹീന്‍ ബാഗ് മാതൃകയില്‍ സംഘടിപ്പിച്ച ആസാദി സ്‌ക്വയറില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. വൈകിട്ട് 4 മണിക്ക് ആരംഭിച്ച ആസാദി സ്‌ക്വയര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്ക് ഉടുപ്പി ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രതിനിധീകരിച്ച് ഡോ. ഫൗഷ ഫൈസല്‍( വിദ്യഭ്യാസ പ്രവര്‍ത്തക), അസ്ലം ഫറോഖ് ( കേരള കലാ കായിക സാംസ്‌കാരിക വേദി), പി.ടി. അലവി( ജീവന്‍ ടിവി, അഷ്‌റഫ് ആളത്ത് (ദമ്മാം മീഡിയാ ഫോറം), സലീം ചാത്തന്നൂര്‍ ( പൈതൃകം പ്രവാസി അസോസിയേഷന്‍ )സജീദ് പാങ്ങോട് (ഫ്രറ്റേണിറ്റി ഫോറം, ജുബൈല്‍ ചാപ്റ്റര്‍), നസീര്‍ ആലുവ (ഫ്രറ്റേണിറ്റി ഫോറം, ദമ്മാം ചാപ്റ്റര്‍), എഴുത്തുകാരായ റഊഫ് ചാവക്കാട്, റഫീഖ് പതിയന്‍സ്, അന്‍സിഫ്, ഷാഫി സൂപ്പി (സൗദി പാട്ടുകൂട്ടം), ഷെമീന നൗഷാദ് (വിമന്‍സ് ഫ്രറ്റേണിറ്റി), എന്നിവര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു.


തുടര്‍ന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആസാദിമുദ്രാവാക്യങ്ങള്‍, പ്രതിഷേധ ഗാനങ്ങള്‍, ദഫിന്റെ അകമ്പടിയോടെ സ്വാതന്ത്ര്യസമര പോരാട്ട പ്രചോദിതമായ ഈരടികള്‍ കോര്‍ത്തിണക്കിയ ഗാനാലാപനഗങ്ങള്‍, ഏകാംഗ നാടകം, എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ എന്നിവക്കെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളേന്തിയുള്ള സ്റ്റുഡന്‍സ് റാലി, പൗരത്വ നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്നിട്ടുള്ള വിവിധ സമരപോരാട്ടങ്ങളുടെ നാള്‍വഴികള്‍ വിവരിക്കുന്ന കൊളാഷ് പ്രദര്‍ശനവും വിവിധ പ്രധിഷേധ പരിപാടികളും അരങ്ങേറി.

രാത്രി 7.30 നു നടന്ന 'ഐക്യദാര്‍ഢ്യ സമ്മേളനം' എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് ആക്ടിവിസ്റ്റ് ടി ആദിലയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് കമ്മിറ്റി അംഗം റഹീം വടകര മുഖ്യ പ്രഭാഷണം നടത്തി. പശുവിന്റെ പേരിലുള്ള തല്ലിക്കൊലകള്‍, എന്‍ ഐ.എ, യു.എ.പി.എ ഭേദഗതി, മുത്തലാഖ് ബില്‍, കാശ്മീരിന്റെ 370 വകുപ്പ് റദ്ദാക്കല്‍, ബാബരി മസ്ജിദ് വിധി തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിസ്സംഗതയും ഭിന്നിപ്പുമാണ് ഇത്തരം വര്‍ഗ്ഗീയമായ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ മോദി സര്‍ക്കാറിന് ധൈര്യം പകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹ്‌സിന്‍ ആറ്റാശ്ശേരി(പ്രവാസി സാംസ്‌കാരിക വേദി), ഫൈസല്‍ ഷെരീഫ് (ഐ ഒ സി), ഡോ. സിന്ധു ബിനു

( എഴുത്തുകാരി), സിറാജുദീന്‍ ശാന്തിനഗര്‍ (ഫ്രറ്റേണിറ്റി ഫോറം, ദമ്മാം), ഷംസുദീന്‍ മൗലവി (പി.സി.എഫ്), മന്‍സൂര്‍ ഷാ (സോഷ്യല്‍ ഫോറം ഡല്‍ഹി സോണ്‍ ), അസീല ഷറഫുദീന്‍( വിമന്‍സ് ഫ്രറ്റേണിറ്റി), ജഹാംഗീര്‍ മൗലവി( സോഷ്യല്‍ ഫോറം തമിഴ്‌നാട്), അഷ്‌റഫ് പുത്തൂര്‍ (സോഷ്യല്‍ ഫോറം കര്‍ണാടക, മങ്കേഷ് ജാദവ് (ഭാരത് മുക്തി മോര്‍ച്ച ), അബ്ദുല്‍ മജീദ് ( സിജി), മൂസക്കുട്ടി കുന്നേക്കാടന്‍ (ഫ്രറ്റേണിറ്റി ഫോറം, ജുബൈല്‍), മന്‍സൂര്‍ എടക്കാട്, നസീബ് പത്തനാപുരം എന്നിവര്‍ സംസാരിച്ചു. നമീര്‍ ചെറുവാടി, അഹ്മദ് യൂസുഫ്, നാസര്‍ ഒടുങ്ങാട്, കുഞ്ഞിക്കോയ താനൂര്‍, സുബൈര്‍ നാറാത്ത്, അഷ്‌റഫ് മേപ്പയ്യൂര്‍, മുബാറക് ഫറോക്, ഫാറൂഖ് വവ്വാക്കാവ്, അന്‍സാര്‍ കോട്ടയം, അനീസ് ബാബു നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it