Latest News

ശോഭ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്

ശോഭ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്
X

ന്യൂഡല്‍ഹി: ബിജെപിയുടെ കേരളത്തിലെ പ്രമുഖ നേതാവ് ശോഭാ സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്. ശോഭാ സുരേന്ദ്രനു പുറമെ അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരനും വി മുരളീധരനും നിര്‍വാഹക സമിതിയിലെത്തി. ഇ ശ്രീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാവും.

ഇവര്‍ക്കു പുറമെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവരും സമിതിയിലുണ്ടാവും.

പാര്‍ട്ടിയുടെ സംഘടനാപരമായ അജണ്ട നിര്‍ണയിക്കുന്ന ബോഡിയാണ് ദേശീയ എക്‌സിക്യൂട്ടിവ്. തിരഞ്ഞെടുക്കപ്പെടുന്ന 80 പേര്‍ക്ക് പുറമെ 50 ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ഉള്‍പ്പെടുന്നതാണ് എക്‌സിക്യൂട്ടിവ്.

ബിജെപിയുടെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരും നിര്‍വാഹക സമിതിയുടെ ഭാഗമാവും.

അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, കിരണ്‍ റിജ്ജുജു, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, മന്‍സുഖ് മാണ്ഡവ്യ, ഭൂപേന്ദ്ര യാദവ്, അനുരാഗ് സിംഗ് ഠാക്കൂര്‍, ജിതേന്ദ്ര സിംഗ്, നിര്‍മ്മലാ സീതാരാമന്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍.

Next Story

RELATED STORIES

Share it