Latest News

രാജ്യത്ത് ഇതുവരെ നല്‍കിയത് 86 കോടി ഡോസ് കൊവിഡ് വാക്‌സിന്‍

രാജ്യത്ത് ഇതുവരെ നല്‍കിയത് 86 കോടി ഡോസ് കൊവിഡ് വാക്‌സിന്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 86 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 38,18,362 ഡോസ് വാക്‌സിനാണ് നല്‍കിയത്.

84,07,679 സെഷനുകളിലായാണ് 86 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തത്.

1,03,71,418 ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ ആദ്യ ഡോസ് സ്വീകരിച്ചു. 88,35,377 പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചു.

1,83,49,453 മുന്‍നിരപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെങ്കില്‍ 1,48,33,709 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി.

18-44 പ്രായക്കാരില്‍ 34,82,66,215 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 7,45,08,007 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി.

26,041 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത്.

Next Story

RELATED STORIES

Share it