Latest News

രാജ്യത്ത് ഇതുവരെ നല്‍കിയത് 61 കോടി ഡോസ് വാക്‌സിന്‍

രാജ്യത്ത് ഇതുവരെ നല്‍കിയത് 61 കോടി ഡോസ് വാക്‌സിന്‍
X

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം വാക്‌സിന്‍ വ്യാപനം വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതുവരെ രാജ്യത്ത് 61 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 68 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ നല്‍കി.

ഔദ്യോഗിക അറിയിപ്പനുസരിച്ച് രാജ്യത്ത് 61,10,43,573 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

24 മണിക്കൂറിനുള്ളില്‍ 67,87,305 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

ഇതുവരെ 47,19,00,520 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 13,91,43,053 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി.

24 മണിക്കൂറിനുള്ളില്‍ മുന്‍ഗണനാ വിഭാഗത്തിലെ 46,88,114 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 20,99,191 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.

മുന്‍ഗണനാവിഭാഗത്തിലെ 50 ശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി മന്‍സൂക്ക് മാണ്ഡവ്യ പറഞ്ഞു.

Next Story

RELATED STORIES

Share it