Latest News

ഇതുവരെ റെയില്‍വേവഴി വിതരണം ചെയ്തത് 26,281 മെട്രിക് ടണ്‍ ഓക്‌സിജന്‍

ഇതുവരെ റെയില്‍വേവഴി വിതരണം ചെയ്തത് 26,281 മെട്രിക് ടണ്‍ ഓക്‌സിജന്‍
X

ന്യൂഡല്‍ഹി: രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഇതുവരെ ഇന്ത്യന്‍ റെയില്‍വേ വഴി വിതരണം ചെയ്ത് 26,281 മെട്രിക് ടണ്‍ ഓക്‌സിജന്‍. കൊവിഡ് ചികില്‍സയില്‍ അത്യന്താപേക്ഷിതമായ ഓക്‌സിജന്റെ ക്ഷാമം രാജ്യത്ത് ഗുരുതരമായ സാഹചര്യത്തിലാണ് റെയില്‍വേ ഓക്‌സിജന്‍ നീക്കത്തിന് മുന്നിട്ടിറങ്ങിയത്. 1,534 ടാങ്കറുകളിലായാണ് ഇത്രയും ഓക്‌സിജന്‍ അയച്ചതെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

തെക്കന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ ഓക്‌സിജന്‍ ലഭിച്ചത്. ഓരോ സംസ്ഥാനത്തിനും 3,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ വീതം ലഭിച്ചു. ആന്ധ്രപ്രദേശിലേക്ക് 2,800 മെട്രിക് ടണ്‍ ഓക്‌സിജനാണ് എത്തിച്ചത്.

ഏപ്രില്‍ 24 മുതലാണ് ഓക്‌സിജന്‍ വിതരണം ആരംഭിച്ചത്. ആദ്യ ലോഡ് 126 മെട്രിക് ടണ്‍ ഓക്‌സിജനോടുകൂടി മഹാരാഷ്ട്രയിലേക്കായിരുന്നു.

ഇതുവരെ ഉത്തരാഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ദില്ലി, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, അസം തുടങ്ങി 15 സംസ്ഥാനങ്ങളിലേക്കാണ് ഓക്‌സിജന്‍ അയച്ചത്.

മഹാരാഷ്ട്രയിലേക്ക് 614 മെട്രിക് ടണ്‍, യുപിയിലേക്ക് 3797 മെട്രിക് ടണ്‍, മധ്യപ്രദേശിലേക്ക് 656 മെട്രിക് ടണ്‍, ഡല്‍ഹിയിലേക്ക് 5790 മെട്രിക് ടണ്‍, ഹരിയാനയിലേക്ക് 2212 മെട്രിക് ടണ്‍, രാജസ്ഥാനിലേക്ക് 98 മെട്രിക് ടണ്‍, കര്‍ണാടകയിലേക്ക് 3097 മെട്രിക് ടണ്‍, ഉത്തരാഖണ്ഡിലേക്ക് 320 മെട്രിക് ടണ്‍, തമിഴ്‌നാട്ടിലേക്ക് 3,237 മെട്രിക് ടണ്‍, ആന്ധ്രപ്രദേശിലേക്ക് 2804 മെട്രിക് ടണ്‍, പഞ്ചാബിലേക്ക് 225 മെട്രിക് ടണ്‍, കേരളത്തിലേക്ക് 513 മെട്രിക് ടണ്‍, തെലങ്കാനയിലേക്ക് 2474 മെട്രിക് ടണ്‍, ജാര്‍ഖണ്ഡിലേക്ക് 38 മെട്രിക് ടണ്‍, അസമിലേക്ക് 400 മെട്രിക് ടണ്‍ എന്നിങ്ങനെയാണ് കണക്ക്.

രാജ്യത്തെ 39 നഗരങ്ങളിലേക്കായാണ് ഓക്‌സിജന്‍ അയച്ചത്.

Next Story

RELATED STORIES

Share it