Latest News

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്ന് ആശങ്ക; ചാടി രക്ഷപ്പെട്ട് ജീവനക്കാർ

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്ന് ആശങ്ക; ചാടി രക്ഷപ്പെട്ട് ജീവനക്കാർ
X

പാലക്കാട്: മണ്ണാര്‍ക്കാട് അരിയൂരില്‍ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി ഓടുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു. മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ്എസ് ബ്രദേഴ്‌സ് ബസിലാണ് സംഭവം.

ഇന്ന് രാവിലെ ഏകദേശം 11.30ഓടെയാണ് ബസിന്റെ പിന്‍ഭാഗത്ത് നിന്നു പുക ഉയരുന്നത് യാത്രക്കാര്‍ ശ്രദ്ധിച്ചത്. വിവരം ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കി.

ജീവനക്കാരും യാത്രക്കാരും സമയബന്ധിതമായി ബസില്‍ നിന്ന് മാറി രക്ഷപ്പെട്ടു. പത്ത് മിനിറ്റോളം പുക ഉയര്‍ന്നെങ്കിലും കാരണമെന്തെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

Next Story

RELATED STORIES

Share it