Latest News

ആലപ്പുഴ സ്വദേശി സിയാദിന്റെ മയ്യിത്ത് അല്‍ ഖര്‍ജില്‍ ഖബറടക്കി; സോഷ്യൽ ഫോറം ഇടപെടൽ തുണയായി

കുത്തിയതോട് പഞ്ചായത്തില്‍ 9 വാര്‍ഡ് തുറവൂര്‍ കോതാട്ട് വെളി കുഞ്ഞ് മുഹമ്മദിന്റെ മകനാണ് സിയാദ്

ആലപ്പുഴ സ്വദേശി സിയാദിന്റെ മയ്യിത്ത് അല്‍ ഖര്‍ജില്‍ ഖബറടക്കി; സോഷ്യൽ ഫോറം ഇടപെടൽ തുണയായി
X

അല്‍ ഖര്‍ജ് (സൗദി അറേബ്യ): ആലപ്പുഴ കുത്തിയതോട് സ്വദേശി സിയാദിന്റെ മയ്യിത്ത് അല്‍ ഖര്‍ജില്‍ തന്നെ ഖബറടക്കി. കുത്തിയതോട് പഞ്ചായത്തില്‍ 9 വാര്‍ഡ് തുറവൂര്‍ കോതാട്ട് വെളി കുഞ്ഞ് മുഹമ്മദിന്റെ മകനാണ് സിയാദ് (30).

താനിയ വെള്ളക്കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്ന സിയാദ് കഴിഞ്ഞ ശനിയാഴ്ച രാവിലെ ഡ്യൂട്ടിയുടെ ഭാഗമായി അല്‍ ഖര്‍ജില്‍ നിന്നും റിയാദിലേക്ക് വരുന്ന വഴി ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനം ഒതുക്കി നിര്‍ത്തിയിരുന്നു. കമ്പനി വണ്ടി വഴിയില്‍ കിടക്കുന്നത് വന്നു നോക്കിയ സഹപ്രവര്‍ത്തകരാണ് സിയാദിനെ മരിച്ച നിലയില്‍ കണ്ടത്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖര്‍ജ് ബ്ലോക്ക് വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേത്യത്വത്തില്‍ മയ്യിത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച മഗ്രിരിബ് നമസ്‌ക്കാരത്തിനു ശേഷം അല്‍ ഖര്‍ജിലെ ജാമിഅ അബ്ദുല്‍ അസീസ് പള്ളിയില്‍ മയ്യിത്ത് നമസ്‌ക്കാരം നടത്തി ഹയാത്തം മഖ്ബറയില്‍ ഖബറടക്കി.

പിതാവ് കുഞ്ഞുമുഹമ്മദ്, മാതാവ് റഹീമ, സഹോദരിമാര്‍ സീനത്ത്, സെറീന, ഭാര്യ നിസാന സിയാദ്.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുനീബ് പാഴൂര്‍, മഹ്ജൂബ് കണ്ണൂര്‍, റഹീസ് കണ്ണൂര്‍, ബന്ധുക്കളായ സലാഹുദീന്‍ തുറവൂര്‍, അനീഷ് ത്യശ്ശൂര്‍, അബ്ദുല്‍ റഹീം തുറവൂര്‍, നാട്ടുകാരന്‍ മുഹമ്മദ് മൂസ, സുഹ്യത്ത് അന്‍വര്‍ എന്നിവര്‍ മയ്യത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചത്.

Next Story

RELATED STORIES

Share it