ഭക്ഷ്യ വിഷബാധ: കണ്ണൂരില്‍ ആറു വയസ്സുകാരി മരിച്ചു
കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ച മാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില അതീവഗുരുതരാവസ്ഥയിലാണ്.
കണ്ണൂര്‍: ഭക്ഷ്യവിഷബാധയേറ്റ് കണ്ണൂര്‍ പുതിയങ്ങാടിയില്‍ ആറു വയസ്സുകാരി മരിച്ചു. കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ച മാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില അതീവഗുരുതരാവസ്ഥയിലാണ്. പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപം ഹംസ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം ബര്‍പ്പിറ്റ സ്വദേശി മൊയ്തുല്‍ ഇസ്‌ലാമിന്റെ മകള്‍ മാസൂമയാണ് മരിച്ചത്. മാതാവ് അസ്മ (25) യുടെയും സഹോദരങ്ങളായ ഹസീന (3), മാജിദുല്‍ (ഏഴ്) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതാണ് വിഷബാധയേല്‍ക്കാന്‍ കാരണമെന്ന് കരുതുന്നു. ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദ്ദിയും തലകറക്കവും കാരണം നാലുപേരും തളര്‍ന്നു വീഴുകയായിരുന്നു.
ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മറ്റു മൂന്നുപേര്‍ക്കും അടിയന്തിര ചികിത്സ നല്‍കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT