'ആറുവരി ബൈപ്പാസ് നിര്‍മാണ പ്രവൃത്തികള്‍ ജനുവരി 27ന് ആരംഭിക്കും'; ഉറപ്പ് ലഭിച്ചെന്ന് എം കെ രാഘവന് എംപി
ജനുവരി 11നു പ്രവൃത്തി വൈകിയതിന്മേലുള്ള അന്തിമ തീര്‍പ്പ് സംബന്ധിച്ച കരാര്‍ ആയതായും, ജനുവരി 27 നു ആരംഭിച്ച് രണ്ട് വര്ഷക്കാലയളവില്നുള്ളില് പണി പൂര്‍ത്തീക്കരിക്കാനാവുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ 2023 ജനുവരി 26നകം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും.

കോഴിക്കോട്: എന്‍എച്ച് ബൈപ്പാസ് ആറുവരിപാതാ നിര്‍മാണം ജനുവരി 27 മുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ മാനേജര്‍ രജനീഷ് കപൂര്‍ എം കെ രാഘവന് എംപിയെ രേഖാമൂലം അറിയിച്ചു.
കരാര്‍ ഏറ്റെടുത്തിട്ടും പ്രവൃത്തിയാരംഭിക്കാത്ത കരാര്‍ കമ്പനിക്കെതിരേയും എന്‍എച് അതോറിറ്റിയുടെ നിലപാടുകള്‍ക്കെതിരേയും കഴിഞ്ഞ ആഴ്ച എംപി ശക്തമായ നിലപാട് സ്വീകരിച്ചിടുന്നു. അനിശ്ചിതത്വം തുടരുകയാണെങ്കില്‍ ബഹുജനപ്രക്ഷോഭ പരിപാടികള്‍ ഉള്‍പ്പെടെ നടത്തുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എംപി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനുവരി 11നു പ്രവൃത്തി വൈകിയതിന്മേലുള്ള അന്തിമ തീര്‍പ്പ് സംബന്ധിച്ച കരാര്‍ ആയതായും, ജനുവരി 27 നു ആരംഭിച്ച് രണ്ട് വര്ഷക്കാലയളവില്നുള്ളില് പണി പൂര്‍ത്തീക്കരിക്കാനാവുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ 2023 ജനുവരി 26നകം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും.
സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി നിലവിലെ കാലതാമസം പരിഗണിച്ച് എന്‍എച്ച്എഐയുടെ മറ്റ് കരാറുകളില്‍ കാണുന്നതുപോലെ സമയം ദീര്‍ഘിപ്പിച്ച് നല്കുന്ന സംവിധാനം ഈ പദ്ധതിക്ക് നല്‍കരുതെന്ന് എം കെ രാഘവന് എംപി നാഷണല്‍ ഹൈവെ അതോറ്റി ചെയര്‍മാനെ നേരില്‍ കണ്ട് ആവശ്യപ്പെടും. പദ്ധതിയനുബന്ധമായ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് (വൈദ്യുതി, ജല, ടെലഫോണ്‍, ഇതര കേബിളുകള്‍ മാറ്റിസ്ഥാപിക്കല്‍) നടത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെയും എന്‍എച്ച്എഐയുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ വേണമെന്ന് എംപി ആവശ്യപ്പെട്ടു.
നിലവില്‍ ഉറപ്പ് നല്കിയ തീയ്യതിയില്‍ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ നേരത്തെ പ്രഖ്യാപിച്ച രീതിയില്‍ പ്രത്യക്ഷ ബഹുജന സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എംപി അഭിപ്രായപ്പെട്ടു.
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT