Latest News

റൂര്‍ക്കലയില്‍ ചെറുവിമാനം തകര്‍ന്നു വീണു; രണ്ടു പൈലറ്റുമാരടക്കം ആറു പേര്‍ക്ക് പരിക്ക്

റൂര്‍ക്കലയില്‍ ചെറുവിമാനം തകര്‍ന്നു വീണു; രണ്ടു പൈലറ്റുമാരടക്കം ആറു പേര്‍ക്ക് പരിക്ക്
X

ഭുവനേശ്വര്‍: ഒഡീഷയിലെ റൂര്‍ക്കലയ്ക്കു സമീപം ചെറുവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പൈലറ്റുമാരടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍ നിന്ന് റൂര്‍ക്കലയിലേക്കു പറന്നുയര്‍ന്ന ഒന്‍പത് സീറ്റുകളുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം നിയന്ത്രിച്ചിരുന്നത് ക്യാപ്റ്റന്‍ നവീന്‍ കടംഗയും ക്യാപ്റ്റന്‍ തരുണ്‍ ശ്രീവാസ്തവയുമാണ്. പറന്നുയര്‍ന്ന് ഏകദേശം 10 കിലോമീറ്റര്‍ പിന്നിട്ടതിനു പിന്നാലെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ജല്‍ഡയ്ക്ക് സമീപം അടിയന്തര ലാന്‍ഡിംഗ് ശ്രമിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് വിമാനം തകര്‍ന്നു വീണത്. ഉച്ചയ്ക്ക് 1.15നു റൂര്‍ക്കലയിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്.

വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമന സേനയുടെ മൂന്നു യൂണിറ്റുകളും പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് കമാന്‍ഡ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അപകടകാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തിവരികയാണെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it