Latest News

മുണ്ടക്കൈ-ചുരല്‍മല ദുരന്തം: ആറ് ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ

മുണ്ടക്കൈ-ചുരല്‍മല ദുരന്തം: ആറ് ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ
X

കല്‍പറ്റ: മുണ്ടക്കെ-ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്കായി അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം ബുധനാഴ്ച നടക്കും. രാവിലെ 10ന് മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃ ഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുട്ടില്‍ ചെലഞ്ഞിച്ചാലിലാണ് വീടുകള്‍ നിര്‍മിച്ചത്. അഞ്ച് സെന്റ് സ്ഥലത്ത് 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വീടുകളാണ് നിര്‍മിച്ചത്. ഓരോ വീടിനും 20 ലക്ഷം രൂപ വീതം ചെലവായി. ഒന്നര കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയതെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാവിയില്‍ ഒരു നില കൂടി പണിയാന്‍ കഴിയുന്ന രീതിയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ ജി ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട്, ജോയിന്റ് സെക്രട്ടറി പി ഡി സുരേഷ് കുമാര്‍, ജില്ല പ്രസിഡന്റ് കെ എ പ്രസാദ് കുമാര്‍, സെക്രട്ടറി കെ എന്‍ പ്രശാന്തന്‍, ട്രഷറര്‍ എ സി അ ശോക് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it