Latest News

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം അന്തേവാസികളായ ആറു പെണ്‍കുട്ടികളെ കാണാതായി

ഇന്നലെ വൈകീട്ടു മുതലാണ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്.

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം അന്തേവാസികളായ ആറു പെണ്‍കുട്ടികളെ കാണാതായി
X

കോഴിക്കോട്: വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസികളായ ആറു പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകീട്ടു മുതലാണ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്.

സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഏണിവെച്ച് പുറത്തു കടന്നതാണെന്ന് സംശയിക്കുന്നു. ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.

Next Story

RELATED STORIES

Share it