Latest News

എസ്‌ഐആര്‍: ബിഎല്‍ഒമാര്‍ വീടുകളിലെത്തി തുടങ്ങി, ഫോമില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെ വിവരങ്ങള്‍?

എസ്‌ഐആര്‍: ബിഎല്‍ഒമാര്‍ വീടുകളിലെത്തി തുടങ്ങി, ഫോമില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെ വിവരങ്ങള്‍?
X

കോഴിക്കോട്: എസ്‌ഐആറിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വീടുകളിലെത്തി എന്യുമറേഷന്‍ ഫോമുകള്‍ നല്‍കി തുടങ്ങി. 2025ലെ വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമിലുള്ളത്. ഓരോ കോളത്തിലും വിവരങ്ങള്‍ നല്‍കണം. ഇത് കിട്ടിയവര്‍ എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെ ആശങ്കയിലാണ്. 2025ലെ വോട്ടര്‍ പട്ടികയിലുള്ള പലര്‍ക്കും ഇത് വരെ ഫോറം കിട്ടാത്തവരുണ്ട്. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാനും പലരും തിരക്ക് കൂട്ടുകയാണ്.

ഫോമില്‍ എന്തൊക്കെ വിവരങ്ങള്‍ നല്‍കണം?

ഒന്നാമത്തേത് വോട്ടറുടെ ജനന തീയ്യതി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മാതാപിതാക്കളുടെയുടെയും പങ്കാളിയുടെയും പേരുകളും വോട്ടര്‍ ഐഡി നമ്പറുമാണ്.രണ്ടാമത്തേതില്‍ വോട്ടറുടെ 2002ലെ വിവരങ്ങളാണ് എഴുതേണ്ടത്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, 2002ലെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്റെ പേര്, നമ്പര്‍, ബൂത്ത് നമ്പര്‍, ക്രമ നമ്പര്‍ എന്നിവ ചേര്‍ക്കണം.

ഇതില്‍ മൂന്നാമത്തെ കോളത്തിലാണ് 2002ലെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 2025ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇതില്‍ 2002ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങളാണ് ചേര്‍ക്കുന്നത്. ഈ കോളത്തിലും ആശയക്കുഴപ്പമുണ്ട്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, ബന്ധം എന്നിവ ഇതിലും ചോദിക്കുന്നുണ്ട്.2002ലെ വിവരങ്ങള്‍ വോട്ടറുമായി ഒത്ത് വന്നില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കേണ്ടി വരും.

Next Story

RELATED STORIES

Share it