Latest News

വേപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവും ചൂരല്‍ അടിയും; മയക്കുമരുന്ന് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് സിംഗപ്പൂര്‍

വേപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവും ചൂരല്‍ അടിയും; മയക്കുമരുന്ന് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് സിംഗപ്പൂര്‍
X

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ വാപ്പിംഗിന് കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. മയക്കുമരുന്ന് കലര്‍ന്ന വേപ്പുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.ലോകത്തിലെ ഏറ്റവും കഠിനമായ മയക്കുമരുന്ന് നിയമങ്ങള്‍ ഉള്ള രാജ്യത്ത് വേപ്പിന്റെ ഉപയോഗം വ്യാപകമായ ആശങ്കക്കാണ് ഇടയാക്കിയിരിക്കുന്നത്. കാരണമായിട്ടുണ്ട്.കര്‍ശനമായ പിഴകള്‍, ജയില്‍ ശിക്ഷകള്‍, ചൂരല്‍ പ്രഹരം എന്നിവ നടപ്പിലാക്കാനാണ് തീരുമാനം. വിദേശികളെ നാടുകടത്താനും സാധ്യതയുണ്ട്.

മയക്കുമരുന്ന് ചേര്‍ത്ത വേപ്പ് വിതരണം ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവും 15 ചൂരല്‍ അടിയും ലഭിക്കും.സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഇതേ പിഴകള്‍ നേരിടേണ്ടിവരുമെന്ന് മാത്രമല്ല, അവരുടെ താമസ, തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്, കൂടാതെ അവരെ നാടുകടത്തുകയും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നത് വിലക്കുകയും ചെയ്‌തേക്കാം.നിയമങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും ബാധകമാണ്.

2018ല്‍ വാപ്പിംഗ് നിരോധിച്ച ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളില്‍ ഒന്നായിരുന്നു സിംഗപ്പൂര്‍. എന്നാല്‍ ഈ രീതി ആളുകള്‍ പിന്നെയും തുടരുകയായിരുന്നു. തുടര്‍ന്നു, സമീപ മാസങ്ങളില്‍ അനസ്‌തെറ്റിക് മരുന്നായ എറ്റോമിഡേറ്റ് ചേര്‍ത്ത വേപ്പുകളുടെ ഉപയോഗം വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സിംഗപ്പൂരില്‍ കെപോഡുകള്‍ എന്നറിയപ്പെടുന്ന എറ്റോമിഡേറ്റ്‌ലേസ്ഡ് വേപ്പുകളുടെ വര്‍ധിച്ചുവരുന്ന വ്യാപനം അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈയില്‍ പിടിച്ചെടുത്ത 100 വേപ്പുകളുടെ റാന്‍ഡം സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ മൂന്നിലൊന്ന് എറ്റോമിഡേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

കൗമാരക്കാരും യുവാക്കളും പൊതുസ്ഥലത്ത് വാപ്പിംഗ് ചെയ്യുമ്പോള്‍ ക്രമരഹിതമായി പെരുമാറുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെയുള്ള രാജ്യത്തിന്റെ കര്‍ശനമായ ശിക്ഷകളെ വ്യാപകമായി പിന്തുണയ്ക്കുന്ന സിംഗപ്പൂരുകാര്‍ക്കിടയില്‍ ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.'വേപ്പുകള്‍ വളരെ ഗുരുതരമായ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനുള്ള ഒരു കവാടമായി' മാറിയിരിക്കുന്നതിനാല്‍, കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി ഓങ് യെ കുങ് പറഞ്ഞു.

Next Story

RELATED STORIES

Share it