Latest News

സിക്ക വൈറസ്: ആറംഗ കേന്ദ്ര ആരോഗ്യസംഘം തിരുവനന്തപുരത്ത്; വൈറസ് സാന്നിദ്ധ്യമുണ്ടായ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും

സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ക്കാണ് സിക്ക വൈറസ് ബാധ കണ്ടെത്തിയത്.

സിക്ക വൈറസ്: ആറംഗ കേന്ദ്ര ആരോഗ്യസംഘം തിരുവനന്തപുരത്ത്; വൈറസ് സാന്നിദ്ധ്യമുണ്ടായ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും
X

തിരുവനന്തപുരം: സിക്ക വൈറസ് സാന്നിധ്യം ദൃശ്യമായ പശ്ചാത്തലത്തില്‍ ആറംഗ കേന്ദ്ര ആരോഗ്യസംഘം തലസ്ഥാനത്തെത്തി. വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങള്‍ കേന്ദ്ര ആരോഗ്യ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്തും. വൈറസ് കണ്ടെത്തിയ കോര്‍പറേഷന്‍ പ്രദേശങ്ങള്‍ സന്ദര്‍ശളാണ് സന്ദര്‍ശിക്കുന്നത്. വൈറസ് ബാധയുണ്ടായ യുവതിയെ ചികില്‍സിച്ച കിംസ് ആശുപത്രിയിലും സംഘം പരിശോധന നടത്തും.

പരിശോധനക്ക് ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ മന്ത്രി എന്നിവരെ സന്ദര്‍ശിക്കും. ഏതാനും ദിവസം കേന്ദ്രസംഘം കേരളത്തിലുണ്ടാവും.

സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ക്കാണ് സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.

Next Story

RELATED STORIES

Share it