Latest News

യുപി സര്‍ക്കാര്‍ പൂട്ടിയ മദ്‌റസ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

യുപി സര്‍ക്കാര്‍ പൂട്ടിയ മദ്‌റസ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്
X

അലഹബാദ്: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൂട്ടിയ ശ്രാവസ്തിയിലെ അന്‍വാറുല്‍ ഉലൂം മദ്‌റസ തുറക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. രേഖകളെല്ലാം ഉണ്ടെന്ന് പറഞ്ഞിട്ടും അത് പരിശോധിക്കാതെയാണ് അധികൃതര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ശ്രാവസ്തിയിലെ ബന്‍ഗായ് ബസാര്‍ പ്രദേശത്തെ ഈ മദ്‌റസ ഏപ്രില്‍ 27നാണ് പൂട്ടിച്ചത്. തുടര്‍ന്ന് മദ്‌റസാ അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശ്രാവസ്തിയില്‍ മാത്രം 68 മദ്‌റസകളാണ് ഇതുവരെ പൂട്ടിച്ചത്. അവരെല്ലാം ഹൈക്കോടതിയെ സമീപിക്കാന്‍ ഇരിക്കുകയാണ്. മദ്‌റസകളെ പൂട്ടിക്കാന്‍ അധികൃതര്‍ നിരവധി തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് പ്രദേശത്തെ പണ്ഡിതനായ മൗലാന അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഇനി ക്ലാസില്‍ പോവാമെന്ന് പ്രദേശവാസിയായ ഫൈസാന്‍ (11) മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടുകാരെയും അധ്യാപകരെയും കാണുന്ന സന്തോഷത്തിലാണ് ഫൈസാന്‍. സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കാന്‍ സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബങ്ങളാണ് മദ്‌റസകളെ ആശ്രയിക്കുന്നതെന്ന് പ്രദേശവാസിയായ ഷക്കീല ബാനു പറഞ്ഞു.

Next Story

RELATED STORIES

Share it