Latest News

കുടുംബയോഗത്തിനിടയില്‍ വെടിവയ്പ്; നോര്‍ത്ത് കാരലൈനയില്‍ 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

കുടുംബയോഗത്തിനിടയില്‍ വെടിവയ്പ്; നോര്‍ത്ത് കാരലൈനയില്‍ 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്
X

വാഷിങ്ടണ്‍: യുഎസ്സില്‍ നോര്‍ത്ത് കാരലൈന സംസ്ഥാനത്ത് ഒരു കുടുംബയോഗത്തിനിടയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച അര്‍ധരാത്രിയോടടുത്താണ് വെടിവയ്പ് നടന്നതെന്ന് പ്രാദേശിക പോലിസ് അറിയിച്ചു.

''ഒരു വീട്ടിനുള്ളില്‍ നടന്ന യോഗത്തിനും ആഘോഷപരിപാടിക്കുമിടയിലാണ് വെടിവയ്പ് നടന്നത്. ഏഴ് പേര്‍ക്കാണ് വെടികൊണ്ടത്. അതില്‍ മൂന്ന് പേര്‍ ഉടന്‍ മരിച്ചു. നാല്‌പേര്‍ക്ക് പരിക്കേറ്റു''- പോലിസ് ചീഫ് ഡോണി വില്യംസ് പറഞ്ഞു.

എന്താണ് വെടിവയ്പിനു കാരണമെന്നോ ആരാണ് വെടിവച്ചതെന്നോവ്യക്തമല്ല. വെടിവയ്പിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it