Latest News

ഗര്‍ഭിണിയെ മര്‍ദിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പുറത്ത്

പോലിസ് കസ്റ്റഡിയില്‍ എടുത്തയാളുടെ ഭാര്യയെയാണ് മര്‍ദ്ദിച്ചത്

ഗര്‍ഭിണിയെ മര്‍ദിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പുറത്ത്
X

കൊച്ചി: എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. നോര്‍ത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോള്‍ എന്‍ ജെ എന്ന സ്ത്രീയെ മുഖത്തടിച്ച് നെഞ്ചത്തു പിടിച്ച് തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2024ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലിസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ പോലിസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ സ്ത്രീക്കാണ് മര്‍ദനമേറ്റത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്.

2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലിസ് പൊതുസ്ഥലത്തു വച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പോലിസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്‌ഐ പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്. 2024ല്‍ തന്നെ മര്‍ദ്ദനമേറ്റ കാര്യം ഷൈമോള്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്നുമുതല്‍ ഷൈമോള്‍ ദൃശ്യങ്ങള്‍ക്കു വേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു. പിന്നീട് കോടതിയില്‍ നിന്നാണ് ഷൈമോള്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Next Story

RELATED STORIES

Share it