എന്‍ഫോഴ്സ്മെന്റ് ഓഫീസിനു മുന്നില്‍ 'ബിജെപി ഓഫിസ്' ബാനര്‍ തൂക്കി ശിവസേനയുടെ പ്രതിഷേധം
മുംബൈ: മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിന് മുന്നില്‍ 'ബി.ജെ.പി ഓഫീസ്' എന്ന ബാനര്‍ തൂക്കി ശിവസേനയുടെ പ്രതിഷേധം. 'ബി.ജെ.പി പ്രദേശ് കാര്യാലയ' എന്ന് ഹിന്ദിയില്‍ എഴുതിയ ബാനറാണ് തൂക്കിയിരിക്കുന്നത്. പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന വക്താവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചതിന് പിറകെയാണ് സംഭവം.
മൂന്നാം തവണയാണ് വര്‍ഷയെ ചോദ്യം ചെയ്യാനായി ഇ.ഡി വിളിപ്പിച്ചത്. ഡിസംബര്‍ 29 ന് ഇ.ഡിയുടെ മുംബൈ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനാണ് ആവശ്യപ്പെട്ടത്. കേസില്‍ അറസ്റ്റിലായ വര്‍ഷ റാവത്തും പ്രവീണ്‍ റാവത്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെയും മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്കിലെയും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്.
RELATED STORIES
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT