എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വഴുതിവീണ് ഷാനിമോള്‍ ഉസ്മാനു പരിക്കേറ്റു
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ കാല്‍ വഴുതി വീണ് ഷാനിമോള്‍ ഉസ്മാന് പരിക്കേറ്റു. ഇടതുകാലിന്റെ ചെറുവിരലില്‍ നേരിയ പൊട്ടലുണ്ടായതിനാല്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ നിയമസഭാ സമ്മേളനത്തിന് പോവാന്‍ തയാറെടുക്കുന്നതിനിടെയാണ് സംഭവം. എംഎല്‍മാരുടെ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ലോക്കിലെ സ്വന്തം മുറിയിലാണ് കാല്‍ വഴുതി വീണത്. കടുത്ത വേദനയുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സിലാണ് പേരൂര്‍ക്കട ഗവ. ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചെങ്കിലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനായി കാലിനു പ്ലാസ്റ്ററിട്ട നിലയിലാണ് ഷാനിമോള്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ ഇരുന്ന് പ്രസംഗിച്ച ഷാനിമോള്‍ പിന്നീട്, വാച്ച് ആന്റ് വാര്‍ഡിന്റെ സഹായത്തോടെയാണ് സഭ വിട്ടത്.
Shanimol Usman injured slipped in a room in the MLA hostel
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില് 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്
15 Aug 2022 5:54 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല് തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTവിവിധ പാര്ട്ടികളുടെ കൊടിമരത്തില് ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്ക്കീസ് ബാനു കൂട്ട ബലാല്സംഗ കേസിലെ കുറ്റക്കാര്ക്ക് ഗുജറാത്ത്...
15 Aug 2022 3:36 PM GMT