Latest News

കപ്പലിലെ ആഢംബര പാര്‍ട്ടിക്കിടയില്‍ ലഹരി ഉപയോഗം; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍

കപ്പലിലെ ആഢംബര പാര്‍ട്ടിക്കിടയില്‍ ലഹരി ഉപയോഗം; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍
X

മുംബൈ: ആഢംബര ക്രുയീസ് കപ്പലില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തു. മുബൈ തീരത്തിനടത്തുനിന്നാണ് നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ എന്‍സിബി, ആര്യനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാന് 23 വയസ്സാണ്. അദ്ദേഹത്തിനു പുറമെ എട്ട് പേരെ എന്‍സിബി ചോദ്യം ചെയ്യുന്നുണ്ട്.

'എട്ട് പേരെ അറസ്റ്റ് ചെയ്തു. അവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും'- എന്‍സിബിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ആര്യന്‍ ഖാന്‍ അടക്കം മൂണ്‍മൂണ്‍ ധമേച, നൂപുര്‍ സാരിക, യാസ്മിത് സിംഗ്, മോഹക് ജയ്‌സ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരെയാണ് എന്‍സിബി ചോദ്യം ചെയ്യുന്നത്.

ഗോവയിലേക്ക് പോകുന്ന ആഢംബര കപ്പലിലാണ് യാത്രക്കാരെന്ന വ്യാജേന പോലിസ് കയറിയത്.

കൊക്കെയ്ന്‍, എക്‌സറ്റസി, എംഡി, ചരസ് തുടങ്ങിയ മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായി ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മയക്കുമരുന്നുകള്‍ അവരുടെ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും പഴ്‌സുകളിലുമായാണ് സൂക്ഷിച്ചിരുന്നത്.

സ്‌പെയിനിലേക്ക് സിനിമാ ചിത്രീകരണത്തിനു പോകാനിരുന്ന ഷാരൂഖ് യാത്ര മാറ്റിവച്ചു.

Next Story

RELATED STORIES

Share it