Latest News

കേരള സര്‍വകലാശാല വിസിക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം

കേരള സര്‍വകലാശാല വിസിക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം
X

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ തടഞ്ഞ് എസ്എഫ്‌ഐ. ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃതം വിഭാഗം ഡീന്‍ സി എന്‍ വിജയകുമാരിയെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം . എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സര്‍വകലാശാലയില്‍ വി സി സംഘപരിവാര്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് എം ശിവപ്രസാദ് പറഞ്ഞു. സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് വി സിയുടെ യോഗ്യതയെന്നും സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ ഒത്താശയോടെയാണ് എല്ലാം നടക്കുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.

അതേസമയം, ജാതി അധിക്ഷേപം നടത്തിയ ഡീന്‍ സി എന്‍ വിജയകുമാരിയെ പുറത്താക്കുക എന്ന് ആവശ്യമുന്നയിച്ച് രാവിലെ കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. സി എന്‍ വിജയകുമാരിയും സെനറ്റ് യോഗത്തിനെത്തിയിരുന്നു. തൊട്ടുപിന്നാലെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയതും കടുത്ത പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.

Next Story

RELATED STORIES

Share it