Latest News

എസ്എഫ്‌ഐ മലപ്പുറം ജില്ലാ വിദ്യാര്‍ത്ഥിനി കണ്‍വെന്‍ഷന്‍; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ്എഫ്‌ഐ മലപ്പുറം ജില്ലാ വിദ്യാര്‍ത്ഥിനി കണ്‍വെന്‍ഷന്‍; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
X

താനൂര്‍; എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരില്‍ വിദ്യാര്‍ത്ഥിനി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലയിലെ 16 ഏരിയകളില്‍ നിന്നായി ഇരുന്നൂറോളം വിദ്യാര്‍ത്ഥിനികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ.ടി പി രഹനാ സബീന ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഷിനി അധ്യക്ഷയായി.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീര്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം സജാദ്, ഹരികൃഷ്ണപാല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൃന്ദാ രാജ്, അക്ഷര, വി പി അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : സ്‌നേഹ മങ്കട (കണ്‍വീനര്‍) ആദിയ സിലിയ കൊണ്ടോട്ടി, സംഗീത പെരിന്തല്‍മണ്ണ (ജോ.കണ്‍വീനര്‍).

Next Story

RELATED STORIES

Share it