Latest News

എസ്എഫ്ഐ നേതാവിന് കുത്തേറ്റു; സംഭവം കണ്ണൂരില്‍

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തത് വാക്ക് തര്‍ക്കത്തിലെത്തിയതിനെ തുടര്‍ന്നാണ് അക്രമം

എസ്എഫ്ഐ നേതാവിന് കുത്തേറ്റു; സംഭവം കണ്ണൂരില്‍
X

കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. കണ്ണൂര്‍ എസ്എന്‍ജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ നാലുപേരാണ് ആക്രമിച്ചത്. വൈഷ്ണവിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിന് സമീപമുള്ള ചായക്കടയില്‍ ചായകുടിക്കുകയായിരുന്നു വൈഷ്ണവ്, അതിനിടെ, ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കത്തിലെത്തുകയും, പിന്നാലെ ബൈക്കിലെത്തിയവര്‍ തിരിച്ച് പോയി രണ്ടുബൈക്കുകളിലായെത്തി വൈഷ്ണവിനെ കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് ആക്രമിക്കുയയായിരുന്നു. അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ പശ്ചാത്തലമില്ല.

Next Story

RELATED STORIES

Share it