Latest News

കേരളത്തില്‍ എസ്എഫ്‌ഐ പെരുമാറ്റം എബിവിപിയെ പോലെ: കാംപസ് ഫ്രണ്ട്

പിണറായിയുടെ പ്രസ്താവന കൂട്ടുപിടിച്ചു കാംമ്പസുകളില്‍ സംഘപരിവാര്‍ അനുകൂല നടപടിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ എസ്എഫ്‌ഐയും ഇതേ ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമാവുകയാണ്.

കേരളത്തില്‍ എസ്എഫ്‌ഐ പെരുമാറ്റം എബിവിപിയെ പോലെ: കാംപസ് ഫ്രണ്ട്
X

കൊച്ചി: മഹാരാജാസ് കോളജില്‍ സ്ഥാപിച്ച ശാഹീന്‍ബാഗ് സ്‌ക്വയര്‍ നശിപ്പിച്ചതിലൂടെ എസ്എഫ്‌ഐ പെരുമാറ്റം എബിവിപിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ ജോ. സെക്രട്ടറി അമീര്‍ സുഹൈല്‍. ഫ്രറ്റേണിറ്റി സ്ഥാപിച്ച ശാഹീന്‍ബാഗ് സ്‌ക്വയര്‍ ഇരുളിന്റെ മറവില്‍ എത്തിയ എസ്എഫ്‌ഐ ഗുണ്ടകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ സംഘടനകളും അവര്‍ നിയന്ത്രിക്കുന്ന ഭരണ സംവിധാനങ്ങളും തകൃതിയായ ശ്രമിച്ച് വരികയാണ്. പിണറായിയുടെ പ്രസ്താവന കൂട്ടുപിടിച്ചു കാംമ്പസുകളില്‍ സംഘപരിവാര്‍ അനുകൂല നടപടിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ എസ്എഫ്‌ഐയും ഇതേ ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമാവുകയാണ്.

അക്രമം കൊണ്ടും ഭീഷണി കൊണ്ടും ഇത്തരം സര്‍ഗാത്മകവിമോചന സമരങ്ങളെ തകര്‍ക്കാനാവില്ല. ഫാഷിസത്തിനെതിരേ ഒരുമിച്ചു നില്‍ക്കേണ്ടതിനു പകരം കയ്യൂക്ക് കാണിച്ചു അക്രമം സൃഷ്ടിക്കാനാണ് എസ്എഫ്‌ഐ ശ്രമം. മഹാരാജാസിലെ അക്രമികള്‍ എസ്എഫ്‌ഐ തന്നെയെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it