Latest News

ലൈംഗിക പീഡനപരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല

ലൈംഗിക പീഡനപരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല
X

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രശോഭ് വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല.മണ്ണാര്‍ക്കാട് എസ്സി എസ്ടി സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. നിലവില്‍ പ്രശോഭ് വല്‍സന്‍ ഒളിവിലാണ്. പ്രശോഭിനെതിരെ ബലാത്സംഗം, പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

നഗരസഭയിലെ 24 -ാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ്. ജോലി വാഗ്ദാനം നല്‍കി പ്രശോഭ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പാലക്കാട്ടെത്തിയ താനുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്ര മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചു. എംഎല്‍എ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നില്‍ക്കുന്ന ഫോട്ടോ ഇയാള്‍ കാണിച്ചുതന്നതായും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയശേഷം പ്രശോഭ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയെന്നും മൊഴിയില്‍ പറയുന്നു.

ലൈംഗിക പീഡനക്കേസുകള്‍ നേരിടുന്ന പാലക്കാട്ടെ കോണ്‍?ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് പ്രശോഭ്.

Next Story

RELATED STORIES

Share it