അഴുക്കുചാലിലെ ജാതിക്കൊലപാതകങ്ങള്‍: രാജ്യത്ത് തോട്ടിപ്പണിക്കിടയില്‍ കൊല്ലപ്പെട്ടരുടെ കണക്കില്ല; പകുതി പേര്‍ക്കും നഷ്ടപരിഹാരം കൊടുത്തില്ലെന്നും വിവരാവകാശരേഖ
സുപ്രിം കോടതി തന്നെ ഉദ്ധരിച്ച കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മാസവും നാലും അഞ്ചും പേര്‍ക്ക് ഇത്തരതത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നു.

ന്യൂഡല്‍ഹി: 1993-2019 കാലത്ത് തോട്ടിപ്പണിക്കിടയില്‍ കൊല്ലപ്പെട്ടവരില്‍ പകുതി പേര്‍ക്കും സുപ്രിം കോടതി ഉത്തരവിട്ട നഷ്ടപരിഹാരം നല്‍കിയില്ലെന്ന് വിവരാവകാശരേഖ. മരണപ്പെട്ട ഒരോരുത്തരുടെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കാനായിരുന്നു 2014 ല്‍/sewer-deaths-compensation-rti സുപ്രിം കോടതി ഉത്തവിട്ടിരുന്നത്. എന്നാല്‍ ഇതുവരെയുള്ള കണക്കുപ്രകാരം 50 ശതമാനത്തില്‍ താഴെ പേര്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളു. പലര്‍ക്കും ലഭിച്ചത് 4 ലക്ഷം, 3 ലക്ഷം, 2 ലക്ഷം തുടങ്ങിയ തുകകളാണ്.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരിസ് നല്‍കുന്ന കണക്കനുസരിച്ച് 1993-2019 കാലത്ത് 20 സംസ്ഥാനങ്ങളില്‍ നിന്നായി തോട്ടിപ്പണിക്കിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 814 ആണ്. അതില്‍ 455 പേര്‍ക്കാണ് സുപ്രിം കോടതി ഉത്തരവു പ്രകാരമുള്ള 10 ലക്ഷം നല്‍കിയത്. തോട്ടിപ്പണിക്കിടയില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ സഭായി കര്‍മചാരി കമ്മീഷന് ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കണക്കുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നിരവധി കത്തുകള്‍ അയച്ചെങ്കിലും അത് നല്‍കാന്‍ 20 സംസ്ഥാനങ്ങള്‍ മാത്രമാണ് തയ്യാറായത്. മറ്റുള്ളവര്‍ കത്തുകളോട് പ്രതികരിക്കുക പോലും ചെയ്തില്ല.
2014 ല്‍ സഫായി കര്‍മചാരി ആന്ദോളനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലാണ് തോട്ടിപ്പണിക്കിടയില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. മരണപ്പെട്ട ഓരോരുത്തര്‍ക്കും പത്ത് ലക്ഷം വച്ച് നല്‍കാനും വിധിയുണ്ടായി.
നിലവില്‍ കമ്മീഷനു ലഭിച്ച കണക്കനുസരിച്ച് 1993-2019 കാലത്ത് ആകെ 814 പേര്‍ മരിച്ചു. 455 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കി. ആന്ധ്രയില്‍ ഇക്കാലയളവില്‍ ആകെ മരിച്ചത് 18 പേരാണ്. അവരില്‍ 14 പേര്‍ക്ക് 10 ലക്ഷം രൂപ വച്ച് സര്‍ക്കാര്‍ നല്‍കുകയുണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് തമിഴ്‌നാട്ടിലാണ്, 206 പേര്‍. അതില്‍ 162 പേര്‍ക്ക് 10 ലക്ഷം ലഭിച്ചു. തൊട്ടടുത്ത് ഗുജറാത്താണ്. മരിച്ചത് 156 പേരാണ്, നഷ്ടപരിഹാരം ലഭിച്ചത് 53 പേര്‍ക്ക് മാത്രം. ഇതുതന്നെയാണ് മറ്റ് പലയിടത്തെയും സ്ഥിതി. ഉത്തര്‍പ്രദേശില്‍ 78 പേര്‍ കൊല്ലപ്പെട്ടു. നഷ്ടപരിഹാരം കൊടുത്തത് 23 പേര്‍ക്കു മാത്രം. ഈ കാലയളവില്‍ കേരളത്തില്‍ മരിച്ചത് 3 പേരാണ്. പക്ഷേ, ഇവര്‍ക്കാര്‍ക്കും ഇതുവരെയും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 38 പേര്‍ മരിച്ചു. സുപ്രിം കോടതി തന്നെ ഉദ്ധരിച്ച കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മാസവും നാലും അഞ്ചും പേര്‍ക്ക് ഇത്തരതത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT