Latest News

ഡല്‍ഹിയിലെ നിരവധി മാളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹിയിലെ നിരവധി മാളുകള്‍ക്ക്  ബോംബ് ഭീഷണി
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിരവധി ഷോപ്പിങ് മാളുകള്‍ക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചു. ചാണക്യ മാള്‍, സെലക്ട് സിറ്റിവാക്ക്, ആംബിയന്‍സ് മാള്‍, ഡിഎല്‍എഫ്, സിനി പോളിസ്, പസഫിക് മാള്‍, പ്രൈമസ് ഹോസ്പിറ്റല്‍, യൂനിറ്റി ഗ്രൂപ്പ് തുടങ്ങിയവയ്ക്കാണ് ഭീഷണി ലഭിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇ മെയിലുകള്‍ കണ്ട മാള്‍ അധികൃതര്‍ ഉടന്‍ ഡല്‍ഹി പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന്, ബോംബ് സ്‌ക്വാഡുകളെയും ഫയര്‍ ടെന്‍ഡറുകളെയും അതത് സ്ഥലങ്ങളിലേക്ക് വിന്യസിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. സംശയിക്കുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it