ഡല്‍ഹിയില്‍ മാംസ വില്‍പ്പനക്കാര്‍ക്കെതിരേ പോലിസുകാരുടെ അക്രമം; മുഖത്ത് മൂത്രം ഒഴിച്ചു
രണ്ടാമതെത്തിയവര്‍ ഇരകളുടെ പോക്കറ്റില്‍ നിന്ന് 2500 രൂപയെടുത്ത് സ്‌കൂട്ടറില്‍ വന്ന പോലിസുകാര്‍ക്ക് നല്‍കുകയായിരുന്നു.

ഡല്‍ഹി: ഡല്‍ഹിയില്‍ മാംസ വില്‍പ്പനക്കാരായ രണ്ട് പേര്‍ക്കെതിരേ പോലിസുകാര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ അക്രമം. ഗാസിപൂരിലെ നവാബ്, മുസ്തഫാബാദിലെ ഷോയിബ് എന്നിവര്‍ക്കെതിരേയാണ് മൂന്ന് പോലിസുകാര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘത്തിന്റെ അക്രമം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാറില്‍ മാംസം ഉണ്ടെന്ന് ആരോപിച്ച് 15, 000 രൂപ ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കില്‍ കൊന്ന് ഓവ് ചാലില്‍ തള്ളുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇരകളെ മര്‍ദ്ദിക്കുകയും ഇവരുടെ മുഖത്ത് മൂത്രം ഒഴിക്കുകയും ചെയ്തു. കത്തികൊണ്ട് കൈകള്‍ മുറിക്കാന്‍ ശ്രമിച്ചു. സ്‌കൂട്ടറില്‍ ആണ് ആദ്യ രണ്ട് പേര്‍ എത്തിയത്. തുടര്‍ന്നാണ് അഞ്ചോളം വരുന്ന മറ്റൊരു സംഘം ഇവര്‍ക്ക് നേരെ എത്തിയത്. ഇവര്‍ ഗോരക്ഷകര്‍ എന്ന സ്വയം അവകാശപ്പെട്ടു.രണ്ടാമതെത്തിയവര്‍ ഇരകളുടെ പോക്കറ്റില്‍ നിന്ന് 2500 രൂപയെടുത്ത് സ്‌കൂട്ടറില്‍ വന്ന പോലിസുകാര്‍ക്ക് നല്‍കുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് സംഭവം. പണം തന്നില്ലെങ്കില്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും സംഘം ഭീഷണിപെടുത്തി. പിന്നീട് പോലിസില്‍ എത്തി പരാതി നല്‍കിയെങ്കിലും പോലിസുകാര്‍ പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT