- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീതി ആയോഗിനും കാര്യം മനസ്സിലായി; കേന്ദ്ര പരിഷ്‌കാരങ്ങള്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തി
സാമ്പത്തികമേഖലയില്‍ ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പിന്നോട്ടടിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളാണെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്.സാമ്പത്തികമേഖലയില്‍ ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. ജിഎസ്ടി (ചരക്കുസേവന നികുതി), ഐബിസി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി തുടങ്ങിയ പരിഷ്‌കാരങ്ങളാണ് കേന്ദ്രം വരുത്തിയത്. ഇതൊക്കെയാണ് സാമ്പത്തികവ്യവസ്ഥയെ തളര്‍ത്തിയത് അദ്ദേഹം പറഞ്ഞത്. എണ്ണ, ഗ്യാസ്, ഖനനം, കല്‍ക്കരി മേഖലകളിലായിരിക്കും ഇനി സര്‍ക്കാര്‍ പരിഷ്‌കാരം നടപ്പിലാക്കുക.
ഇപ്പോഴുള്ള പ്രതിസന്ധിയെ മറികടക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കണം.സ്വകാര്യ മേഖലയെ തളര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്. അവരെ തഴഞ്ഞുള്ള സാമ്പത്തിക ഉന്നമനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വകാര്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും പല മേഖലകളിലും ഘടനാപരമായ മാറ്റം കൊണ്ടു വരികയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് ഗ്രിഡ്‌സ്, പൈപ്പ്‌ലൈന്‍, ട്രാന്‍സ്മിഷന്‍ ലൈനുകള്‍ എന്നിവ സ്വകാര്യ ഉടമസ്ഥതയില്‍ തുടങ്ങുന്നതാണ് നല്ലത്. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















