Latest News

കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ സ്വയംതൊഴില്‍ വായ്പാപദ്ധതി

കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ സ്വയംതൊഴില്‍ വായ്പാപദ്ധതി
X

തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നാമമാത്രമായ പലിശനിരക്കില്‍ പത്ത് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു.

അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും നല്‍കും. കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.hpwc.kerala.gov.in , 04712347768, 04712347156, 7152, 7153, 9446313975.

Next Story

RELATED STORIES

Share it