തൊഴിലാളികളുടെ പാസ്പോര്ട്ട് പിടിച്ചുവെക്കുന്നത് കുറ്റകരം: പിഴ ഈടാക്കുമെന്ന് സൗദി
തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമാണ് പാസ്പോര്ട്ടുകള് കൈവശം സൂക്ഷിക്കേണ്ടത്. അല്ലാത്തവ നിയമലംഘനമായി കണക്കാക്കും.

റിയാദ് : വിദേശ തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോര്ട്ടുകള് തൊഴിലുടമകള് പിടിച്ചുവെക്കുന്നത് നിയമ ലംഘനമാണെന്ന് സൗദി അധികൃതര്. ഇങ്ങിനെ ചെയ്യുന്നതായി അറിഞ്ഞാല് 5,000 റിയാല് പിഴ ഈടാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിശ്ചിത സാഹചര്യങ്ങളില് മാത്രമേ തൊഴിലാളികളുടെ പാസ്പോര്ട്ടുകള് കൈവശം സൂക്ഷിക്കുന്നതിന് തൊഴിലുടമകള്ക്ക് അവകാശമുള്ളൂ. തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമാണ് പാസ്പോര്ട്ടുകള് കൈവശം സൂക്ഷിക്കേണ്ടത്. അല്ലാത്തവ നിയമലംഘനമായി കണക്കാക്കും.
മോഷണം, കേടായിപ്പോകള്, നഷ്ടപ്പെടല് എന്നിവയില് നിന്ന് സംരക്ഷണം നല്കാന് ലക്ഷ്യമിട്ട് തൊഴിലാളികളുടെ സമ്മതത്തോടെ പാസ്പോര്ട്ടുകള് തൊഴിലുടമകള്ക്ക് സൂക്ഷിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില് തൊഴിലാളികള് ആവശ്യപ്പെട്ടാലുടന് പാസ്പോര്ട്ടുകള് തിരികെ നല്കണമെന്നും വ്യവസ്ഥയുണ്ട്.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT