Latest News

എല്ലാ കുഞ്ഞുങ്ങളെയും കാണുന്നത് ഒരമ്മയുടെ കണ്ണിലൂടെ; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എം ലീലാവതി

എല്ലാ കുഞ്ഞുങ്ങളെയും കാണുന്നത് ഒരമ്മയുടെ കണ്ണിലൂടെ; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എം ലീലാവതി
X

കൊച്ചി: ലോകത്തില്‍ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണെന്നും അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നതെന്നും എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. എം ലീലാവതി. സൈബര്‍ ആക്രമണ ഗസയിലെ കുട്ടികള്‍ വിശന്നു മരിക്കുന്നതിനെതിരേ ഫെയ്ബിക്കില്‍ പോസ്റ്റിട്ടതിനേ തുടര്‍ന്ന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെ, അവരോട് ശത്രുതയില്ലെന്നും അവര്‍ വ്യക്തമാക്കി.

തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ച് ലീലാവതി പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളില്‍ രോഷം ഉണ്ടാക്കിയത്. ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക എന്നായിരുന്നു പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത്. ഇതിനുപിന്നാലെ ലീലാവതിക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു.

ചോറിനോടല്ലേ മടുപ്പുള്ളൂ,കിട്ടിയ കുഴിമന്തി ഇറങ്ങുമോയെന്ന് നോക്കൂ ടീച്ചറേ എന്നാണ് 'കാസ' യുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ക്കെതിരേ ഉയര്‍ന്നു വന്ന നിന്ദ്യമായ വിമര്‍ശനം. നിങ്ങളുടെ സ്വന്തം രാജ്യത്ത് ടൂറിസ്റ്റുകളായി കശ്മീരിലെത്തിയനിരപരാധികളായ 27 പേരെ മതംചോദിച്ച് വെടിവെച്ച് കൊന്നപ്പോഴും ഒരു കുഴപ്പമില്ലായിരുന്നോവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഇസ്രായേലിനൊപ്പമെന്ന് പറഞ്ഞാണ് 'കാസ'യുടെ കുറിപ്പ് അവസാനിക്കുന്നത്. ഇത്തരത്തില്‍ വളരെ മോശവും നിന്ദ്യവുമായ കമന്റുകളാണ് ലീലാവതിക്ക് നേരിടേണ്ടി വന്നത്.

എന്നാല്‍ എതിര്‍പ്പുകള്‍ നേരിട്ടു തന്നെയാണ് താന്‍ ഇതുവരെ എത്തിയതെന്നും കുഞ്ഞുങ്ങള്‍ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാന്‍ വയ്യെന്നും അതില്‍ ജാതിയും മതവും താന്‍ നോക്കാറില്ലെന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങളെ താന്‍ കുഞ്ഞുങ്ങളെയാണ് കാണുന്നത്. 2019ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാല്‍ അന്ന് കഞ്ഞിയാണ് താന്‍ കുടിച്ചതെന്നും ലീലാവതി പറഞ്ഞു.

Next Story

RELATED STORIES

Share it