Latest News

രജൗരിയില്‍ സുരക്ഷാസേന രണ്ട് സായുധരെ വധിച്ചു

രജൗരിയില്‍ സുരക്ഷാസേന രണ്ട് സായുധരെ വധിച്ചു
X

രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേന രണ്ട് സായുധരെ ഏറ്റുമുട്ടലില്‍ വധിച്ചതായി ജമ്മു കശ്മീര്‍ പോലിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രജൗരി തനമന്‍ഡി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ 16ാം ബറ്റാലിയന്‍ അംഗങ്ങളാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

ജമ്മു പോലിസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരമനുസരിച്ചാണ് സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കിയത്. വ്യാഴ്യാഴ്ച രാത്രി വനമേഖലയിലായിരുന്നു സായുധര്‍ ക്യാപ് ചെയ്തിരുന്നത്.

സുരക്ഷാസേനക്കൊപ്പം ജമ്മു പോലിസും ഓപറേഷനില്‍ പങ്കെടുത്തു.

മരിച്ചവര്‍ ഏത് വിഭാഗത്തില്‍ പെടുന്നവരാണെന്ന് പ്രസ്താവയില്‍ വ്യക്തമാക്കിയിട്ടില്ല.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം രജൗരി പോലിസും സേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 2 പിസ്റ്റളുകളും തിരകളും പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it