ബണ്ടിപോറയില്‍ രണ്ട് സായുധരെ സുരക്ഷാസേന വധിച്ചു
BY BRJ13 May 2022 6:00 PM GMT

X
BRJ13 May 2022 6:00 PM GMT
ബണ്ടിപോറ: ജമ്മു കശ്മീരിലെ ബണ്ടിപോറയില്‍ രണ്ട് സായുധരെ സുരക്ഷാസേന വധിച്ചു. സമീപകാലത്ത് അതിര്ത്തികടന്നെത്തിയവരാണ് ഇപ്പോള്‍ വധിക്കപ്പെട്ടവരെന്ന് പോലിസ് കരുതുന്നു. ലഷ്കര്‍ വിഭാഗത്തില്‍പെട്ടവരാണ് രണ്ട് പേരും.
ബണ്ടിപോറയില്‍ ഏതാനുംനാള്‍ മുമ്പ് സൈന്യം നടത്തിയ തിരച്ചിലിനിടയില്‍ രക്ഷപ്പെട്ടവരാണ് ഇന്ന് കൊല്ലപ്പെട്ട രണ്ടുപേരും.
ലത്തീഫ് റാതര്‍ എന്നയാളെ കുറേ ദിവസമായി പോലിസ് പിന്തുടര്ന്നിരുന്നു. ഒരാഴ്ച മുമ്പ് ഇയാളെ ബണ്ടിപോറില് കണ്ടെത്തി. അതിര്ത്തികടന്നെത്തിയവരെ സ്വീകരിക്കാനാണ് ഇയാള്‍ പോയതെന്ന് പോലിസ് കരുതുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. അവിടെനിന്ന് രക്ഷപ്പെട്ടോടിയരാണ് ഇപ്പോള്‍ പോലിസ് വെടിയേറ്റ് മരിച്ചതെന്ന് പോലിസ് പറയുന്നു.
Next Story
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT